ജമ്മു:ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ (എൻഒസി), ഇന്‍റർനാഷണൽ ബോർഡർ (ഐബി) എന്നിവിടങ്ങളിൽ പാകിസ്ഥാൻ വെടിവെപ്പ്. ആക്രമണത്തില്‍ ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു. നൗഷെറ സെക്ടറിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തെത്തുടർന്നാണ് ഫോർവേഡ് പോസ്റ്റിന് കാവൽ നിന്നിരുന്ന ജവാൻ കൊല്ലപ്പെട്ടത്. ഈ മാസം രാജൗരിയിലെയും പൂഞ്ചിലെയും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെടുന്ന നാലാമത്തെ കരസേനാംഗമാണ് ഇദ്ദേഹം.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ്; സൈനികൻ കൊല്ലപ്പെട്ടു - സൈനികൻ കൊല്ലപ്പെട്ടു
ഈ മാസം രാജൗരിയിലെയും പൂഞ്ചിലെയും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെടുന്ന നാലാമത്തെ കരസേനാംഗമാണ് ഇദ്ദേഹം.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവെപ്പ്; സൈനികൻ കൊല്ലപ്പെട്ടു
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണരേഖയിലും രാജൗരിയുടെ നൗഷെറ മേഖലയിലും കതുവ ജില്ലയിലെ ഐ.ബിയിലും പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.