കേരളം

kerala

ETV Bharat / bharat

ഇൻഡോ- ടിബറ്റൻ അതിർത്തിയിൽ നിന്നും ജവാനെ കാണാതായി - ജവാനെ കാണാതായി

ഹിമാചൽ പ്രദേശിലെ കിന്നോറിൽ നിന്നും ഈ മാസം ഏഴിനാണ് പ്രകാശ് റല്ലയെ പട്രോളിങ്ങിനിടെ കാണാതാകുന്നത്.

army jawan missing  indian army  ഇൻഡോ-ടിബറ്റൻ അതിർത്തി  Indo-Tibet border in HP  ജവാനെ കാണാതായി  കിന്നോർ
ഇൻഡോ-ടിബറ്റൻ അതിർത്തിയിൽ നിന്നും ജവാനെ കാണാതായി

By

Published : Apr 17, 2020, 11:07 PM IST

ഷിംല: ഇൻഡോ-ടിബറ്റൻ അതിർത്തിയിൽ നിന്നും ജവാനെ കാണാതായി. ഹിമാചൽ പ്രദേശിലെ കിന്നോറിലാണ് സംഭവം. ഈ മാസം ഏഴിനാണ് പ്രകാശ് റല്ലയെ പട്രോളിങ്ങിനിടെ കാണാതാകുന്നത്. ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ സത്‌ലജ് നദിയിൽ വീണതാകാമെന്നുള്ള നിഗമനത്തിൽ തിരച്ചിൽ നടക്കുന്നുണ്ട്. സെവൻ മദ്രാസ് യൂണിറ്റിലെ പത്ത് ജവാന്മാരാണ് ടിബറ്റ് അതിർത്തിയിൽ പട്രോളിങ് നടത്തുന്നത്. അതിർത്തിയിൽ നിന്നും രണ്ട് ജവാന്മാരെ ഒരുമിച്ചാണ് കാണാതായത്. തിരച്ചിലിൽ ഒരു ജവാനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാൾ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details