കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ കുഴിയിൽ വീണ് സൈനികന്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

Army jawan dies after falling into gorge along LoC in J-K നിയന്ത്രണ രേഖയിൽ ജമ്മു കശ്മീരിലെ ഗുരസ് സെക്ടറിലെ ആഴത്തിലുള്ള കുഴിയിൽ വീണ് കരസേന ജവാൻ മരിച്ചു
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ കുഴിയിൽ വീണ് സൈനികന് ദാരുണ അന്ത്യം

By

Published : Jun 13, 2020, 4:39 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുരസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ പട്രോളിംഗിനിടെ കുഴിയിൽ വീണ് സൈനികന്‍ മരിച്ചു. സുബേദാർ യമുന പ്രസാദ് പനേരു (36) എന്ന സൈനികനാണ് മരിച്ചത്. വ്യാഴാഴ്ച നിയന്ത്രണ രേഖയിൽ പട്രോളിംഗ് നടത്തുന്നതിനിടെ കുന്നിൻ മുകളിലൂടെ നടക്കുമ്പോൾ കാല്‍ വഴുതി വശങ്ങളിലുള്ള ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബദാമിബാഗിൽ നടന്ന സംസ്‌കാര ചടങ്ങിൽ ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ബിഎസ് രാജുവും മറ്റ് ഉദ്യോഗസ്ഥരും രാഷ്ട്രത്തിന് വേണ്ടി ധീരജവാന് ആദരാഞ്ജലി അർപ്പിച്ചതായി കരസേന വക്താവ് പറഞ്ഞു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ധാരി തഹ്‌സിലിലെ പടംപൂർ ഗ്രാമത്തിലെ പനേരു 2002 ലാണ് സൈന്യത്തിൽ ചേർന്നത്. കൂടാതെ പനേരു ഒരു പർവതാരോഹകനായിരുന്നു.

ഉത്തരാഖണ്ഡിലെ പിത്തോറഗ ജില്ലയിലെ "ഓം പർവത്" എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഒരു പർവതാരോഹണ സംഘത്തെ നയിച്ചിരുന്നു. 2007ൽ നന്ദ ദേവിയിലേക്കുള്ള ഒരു പര്യവേഷണത്തിനും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായും സൈനിക വക്താവ് പറഞ്ഞു. 2012 ൽ ഡാർജിലിംഗിലെ ഹിമാലയൻ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത എവറസ്റ്റ് പര്യടനത്തിനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2012 മെയ് 25 ന് അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തെ വിജയകരമായി കീഴടക്കി. ദുഖത്തിന്‍റെ ഈ മണിക്കൂറിൽ, ദുഖിതരായ കുടുംബത്തോട് സൈന്യം ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും അവരുടെ അന്തസ്സിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details