ഹൈദരാബാദ്: ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിലും ചൈനയുമായി ഇടപെടുന്നതിലും ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. ലഡാക്ക് സംഘർഷത്തിൽ ജീവൻ നഷ്‌ടപ്പെട്ട കേണൽ സന്തോഷ് ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. ഈ സംഭവത്തോടെ നമ്മുടെ രാജ്യത്ത് ചൈന വിരുദ്ധവികാരം വർധിച്ചുവരികയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾ സ്വമേധയാ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായി ഇടപെടുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് കിഷൻ റെഡ്ഡി - കേണൽ സന്തോഷ് ബാബു
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ പ്രദേശവും സൈനികരുടെ ജീവനും സംരക്ഷിക്കുന്നതിനിടയിൽ ചൈനയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാർ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി.
![ചൈനയുമായി ഇടപെടുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് കിഷൻ റെഡ്ഡി G. Kishan Reddy Colonel Bikkumalla Santosh Babu face-off in Ladakh കിഷൻ റെഡ്ഡി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേണൽ സന്തോഷ് ബാബു ലഡാക്ക് സംഘർഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7716304-922-7716304-1592786489868.jpg)
സംഘർഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ പ്രദേശവും സൈനികരുടെ ജീവനും സംരക്ഷിക്കുന്നതിനിടയിൽ ചൈനയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാർ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നു. പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പൊതുജനങ്ങൾ രാജ്യമെമ്പാടും ചൈന വിരുദ്ധ അഭിപ്രായം പ്രകടിപ്പിക്കുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ സ്വമേധയാ ബഹിഷ്‌കരിക്കണം. പൊതുജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരും ഇന്ത്യൻ സേനയും വീരമൃത്യു വരിച്ച ജവന്മാരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.