നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം; രണ്ട് തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചു - ഇന്ത്യൻ സേന
നൗഗം മേഖലയിൽ തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ആക്രമിക്കുകയായിരുന്നു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചു. കുപ്വാരയിലെ നൗഗം മേഖലയിലാണ് തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തിയത്. മേഖലയിൽ തീവ്രവാദികളുടെ നീക്കത്തെ തുടർന്ന് സൈന്യം ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കൽനിന്നും എകെ 47 റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. നൗഗം മേഖലയില്‍ ജൂണിൽ നടന്ന നുഴഞ്ഞുകയറ്റം സൈന്യം പരാജയപ്പെടുത്തിയിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ തീവ്രവാദികളുമായി ഇന്ത്യൻ സേനയുടെ പെട്രോളിങ് സംഘമാണ് ഏറ്റുമുട്ടിയതെന്ന് സൈനിക വക്താവ് അറിയിച്ചു.