ശ്രീനഗർ: ജമ്മുവിലെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ വീടുകളിൽ എത്തിച്ച് നൽകി ഇന്ത്യൻ സൈന്യം. 250 വീടുകളിലേക്കാണ് സൈനിക ഉദ്യോഗസ്ഥർ റേഷൻ എത്തിച്ച് നൽകിയത്. ആവശ്യമെങ്കിൽ ഇനിയും റേഷൻ എത്തിക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
ജമ്മുവില്‍ സൗജന്യ റേഷൻ വീട്ടിലെത്തിച്ച് ഇന്ത്യൻ സൈന്യം - Army distributes free ration
ലോക് ഡൗണിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് ഇന്ത്യൻ സൈന്യം സൗജന്യ റേഷൻ എത്തിച്ച് നൽകിയത്.
ജമ്മുവിലെ പാവപ്പെട്ടർക്ക് സൗജന്യ റേഷൻ വീടുകളിൽ എത്തിച്ച് ഇന്ത്യൻ സൈന്യം
'അവരുടെ റേഷന്‍റെ ഒരു ഭാഗമാണ് അവർ ഞങ്ങൾക്ക് വേണ്ടി നല്‍കിയത്. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. സൈന്യം നേരിട്ടെത്തിയാണ് ഞങ്ങൾക്ക് റേഷൻ എത്തിച്ചത്. വളരെ നന്ദിയുണ്ട്.' പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.