ശ്രീനഗർ: ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ 29 ആർആർ സൈനികർ കണ്ടെടുത്ത ഇംപ്രൂവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് നശിപ്പിച്ചു. അതേസമയം, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.
ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ സ്ഫോടകവസ്തു പിടിച്ചെടുത്തു - ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ സ്ഫോടകവസ്തു ബോംബ് സ്ക്വാഡ് നശിപ്പിച്ചു
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.
ശ്രീനഗർ
ഓഗസ്റ്റ് ഒന്നിന് ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ ലൈനിനടുത്തുള്ള ഫോർവേഡ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ കനത്ത വെടിവയ്പിൽ ഇന്ത്യൻ ആർമി ജവാൻ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി പല മേഖലകളിലും പാകിസ്ഥാൻ ദിവസത്തിൽ രണ്ട് തവണയോളം വെടിവയ്പ്പ് നടത്തുകയാണ്. ജൂലൈ 10ന് രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.