ശ്രീനഗർ: കൊവിഡ് വ്യാപനം തടയുന്നതിന് ജമ്മു കശ്‌മീർ ഭരണകൂടത്തിന്‍റെ പരിശ്രമങ്ങളെ പിന്തുണച്ച് മൊബൈൽ ആപ്ലിക്കേഷനുമായി കരസേന. പൊതുജനങ്ങൾക്ക് കൊവിഡ് -19 ഹെൽപ്‌ലൈൻ ജെ&കെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആശുപത്രികളുടെ വിവരങ്ങൾ, അവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, കൺട്രോൾ റൂമുകൾ, സമീപത്തുള്ള കൊവിഡ് പ്രതിരോധ ടീമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. ഗൂഗിൾ മാപ്പുകളിൽ ലഭ്യമായ സംയോജിത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൊബൈൽ അപ്പ്. കൂടാതെ റെഡ് സോണുകളുടെ വിവരങ്ങളും വെറസിനെതിരെ ആവശ്യമായ പ്രതിരോധ, സുരക്ഷാ നടപടികളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകും.
കൊവിഡ് ഹെൽപ്‌ലൈൻ ആപ്ലിക്കേഷനുമായി കരസേന - covid 19 helpline J&K applicationn
പൊതുജനങ്ങൾക്ക് കൊവിഡ് -19 ഹെൽപ്‌ലൈൻ ജെ&കെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആശുപത്രികളുടെ വിവരങ്ങൾ, അവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, കൺട്രോൾ റൂമുകൾ, സമീപത്തുള്ള കൊവിഡ് പ്രതിരോധ ടീമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും
കൊവിഡ് -19 ഹെൽപ്‌ലൈൻ ജെ&കെ ആപ്ലിക്കേഷൻ
ഉപഭോക്താവിന് മൊബൈൽ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്‌തുകൊണ്ട് ലോഗിൻ ചെയ്യാം. കൂടാതെ, ഫോണിലെ ലൊക്കേഷൻ, ബ്ലൂടൂത്ത് വഴി അടുത്തുള്ള സേവനങ്ങൾ കണ്ടുപിടിക്കാം. മൊബൈൽ ആപ്പിന്‍റെ സാങ്കേതിക പ്രവർത്തനങ്ങളും പുതിയ അപ്‌ഡേഷനുകളും കരസേന തന്നെയാണ് കൈകാര്യം ചെയ്യുന്നത്.