കേരളം

kerala

ETV Bharat / bharat

അഞ്ച് 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകൾ കരസേന നശിപ്പിച്ചു - അഞ്ച് 120 മില്ലിമീറ്റർ ലൈവ് മോർട്ടാർ ഷെല്ലുകൾ

പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലുള്ള അഞ്ച് 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകളാണ് കരസേന നശിപ്പിച്ചത്.

Army destroys five live mortar shells in J-K's Poonch  Army destroys five live mortar shells  live mortar shells in J-K's Poonch  അഞ്ച് 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകൾ കരസേന നശിപ്പിച്ചു  അഞ്ച് 120 മില്ലിമീറ്റർ ലൈവ് മോർട്ടാർ ഷെല്ലുകൾ  സൈന്യത്തിന്‍റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി
അഞ്ച് 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകൾ കരസേന നശിപ്പിച്ചു

By

Published : Oct 17, 2020, 5:32 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് അഞ്ച് 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകൾ കരസേന നശിപ്പിച്ചു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച സാഹചര്യങ്ങളിലുള്ള ലൈവ് മോർട്ടാർ ഷെല്ലുകളാണ് കരസേന കണ്ടെത്തി നശിപ്പിച്ചത്. നിയന്ത്രണ രേഖയിലും പൂഞ്ചിലെ വിവിധ ഗ്രാമങ്ങളിലുമാണ് കരസേന ലൈവ് മോർട്ടാർ ഷെല്ലുകൾ കണ്ടെത്തിയത്. ബൽനോയ് സെക്‌ടറിലെ റസിഡൻഷ്യൽ പ്രദേശങ്ങളിൽ നിന്നാണ് ഷെല്ലുകൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

ഗ്രാമവാസികൾ സൈന്യത്തെ വിവരം അറിയിച്ചതിനെ തുടർന്ന് സൈന്യത്തിന്‍റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. വനമേഖലയിൽ വെച്ചാണ് ഷെല്ലുകൾ പിന്നീട് നശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ഈ മാസത്തിൽ ആദ്യ ആറ് ദിവസത്തിനുള്ളിൽ 62 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാൻ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details