കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നിയന്ത്രണ രേഖ സന്ദർശിച്ചു - കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ
ശത്രുതാപരമായ ഘടകങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നോർത്തേൺ കമാൻഡ് നടത്തിയ ശ്രമങ്ങളെ ജനറൽ നരവാനെ അഭിനന്ദിച്ചു
ശ്രീനഗർ:കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നിയന്ത്രണ രേഖയിലെ സൈനികരെ സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങളും പ്രവർത്തന സന്നദ്ധതയും അവലോകനം ചെയ്തു. ശത്രുതാപരമായ ഘടകങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നോർത്തേൺ കമാൻഡ് നടത്തിയ ശ്രമങ്ങളെ ജനറൽ നരവാനെ അഭിനന്ദിച്ചു. കരസേന ഏറ്റെടുക്കുന്ന ജന സൗഹാർദപരമായ നടപടികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ശേഷം നരവാനെ ജമ്മു കശ്മീരിലെ ലഫ്റ്റനന്‍റ് ഗവർണർ ജി.സി. മുർമുവിനെ വിളിച്ച് കേന്ദ്ര പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.