ലഡാക്ക്:ലൈൻ ഓഫ് ആക്‌ച്യുൽ കൺട്രോളിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ആർമി ചീഫ് എം.എം നരവാനെ ലഡാക്ക് സന്ദർശിച്ചു. നോർത്തേൺ ആർമി കമാൻഡർ ലെഫ്‌റ്റനന്‍റ് ജനറൽ വൈ.കെ ജോഷി, ഫോർട്ടീൻ കോപ്‌സ് ചീഫ് ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്, മുതിർന്ന ഉദ്യോഗസ്ഥരും നിലവിലെ സാഹചര്യങ്ങൾ ആർമി ചീഫുമായി പങ്കുവെച്ചു. ഗാൽവാൻ നല അടക്കമുള്ള മൂന്ന് പ്രദേശങ്ങളിൽ സ്റ്റാൻഡ് ഓഫ് സാഹചര്യമാണ് നിലവിലുള്ളത്. ചൈനീസ് ഭാഗത്തുനിന്ന് 300 ഓളം സൈനികർ വീതം വിന്യസിച്ചിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആർമി ചീഫ് എം.എം നരവാനെ ലഡാക്ക് സന്ദർശിച്ചു
ഗാൽവാൻ നല അടക്കമുള്ള മൂന്ന് പ്രദേശങ്ങളിൽ സ്റ്റാൻഡ് ഓഫ് സാഹചര്യമാണ് നിലവിലുള്ളതെന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.
ആർമി ചീഫ് എം.എം നരവാനെ ലഡാക്ക് സന്ദർശിച്ചു
ഇന്ത്യൻ ആർമി ഫീൽഡ് കമാൻഡർന്മാർ നിലവിലെ സാഹചര്യത്തിന് പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.