ന്യൂഡല്‍ഹി:ലഡാക്കില്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ സന്ദര്‍ശിച്ചു. അതിര്‍ത്തിയില്‍ പരിശോധന നടത്താനും നിലവിലെ സാഹചര്യം വിലയിരുത്താനുമായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. സൈനികരുടെ മനോവീര്യത്തെ പ്രശംസിക്കുകയും ഉല്‍സാഹത്തോടു കൂടി ജോലിയില്‍ തുടരാനും അദ്ദേഹം സൈനികരെ പ്രചോദിപ്പിച്ചു. ചൈനീസ് പ്രകോപനം തുടരുകയാണെങ്കില്‍ പ്രതികരിക്കാന്‍ അതിര്‍ത്തിയില്‍ എല്ലാവിധ ഒരുക്കങ്ങളും നടത്തിയിരിക്കുകയാണ് ഇന്ത്യ. ചൊവ്വാഴ്‌ച സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ 76 സൈനികര്‍ക്കാണ് പരിക്കേറ്റത്.
കരസേന മേധാവി മനോജ് മുകുന്ദ് നരവനെ ലഡാക് സന്ദര്‍ശിച്ചു
അതിര്‍ത്തിയില്‍ പരിശോധന നടത്താനും നിലവിലെ സാഹചര്യം വിലയിരുത്താനുമാണ് കരസേന മേധാവിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.
ചൈനീസ് പ്രകോപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലഡാക് മേഖലയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. സേനാ വിന്യാസത്തെക്കുറിച്ചുള്ള കാര്യങ്ങളും അതിര്‍ത്തിയിലെ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. തിങ്കളാഴ്‌ച വടക്കു പടിഞ്ഞാറന്‍ മേഖലകളിലെ സാഹചര്യം വിലയിരുത്താന്‍ ആര്‍മി കമാന്‍ഡര്‍മാരുടെ രണ്ടാം ഘട്ട ഉന്നതതല യോഗം ഡല്‍ഹിയില്‍ വിളിച്ചു കൂട്ടിയിരുന്നു. നോര്‍ത്തേണ്‍ കമാന്‍ഡ് ലഫ്‌റ്റനന്‍റ് ജനറല്‍ വൈ കെ ജോഷി അടക്കമുള്ളവര്‍ രണ്ടു ദിവസങ്ങളിലായി നടന്ന യോഗത്തില്‍ പങ്കെടുത്തു.
ആദ്യഘട്ട ചര്‍ച്ച മെയ് 27 മുതല്‍ 29 വരെയാണ് നടന്നത്. നേരത്തെ പാങ്കോങ് സോയില്‍ നിയന്ത്രണ രേഖ കടക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഈ മേഖലയില്‍ ചൈനയുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിന് തടസം നില്‍ക്കുന്നു. ഹോട്ട് സ്‌പ്രിങ്സ്, ദെംചോക്, കോയൂള്‍, ഫുക്‌ചെ, ദെപ്‌സാങ്, മുര്‍ഗോ, ഗല്‍വന്‍ മേഖലകളില്‍ ഇന്ത്യ സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.