കേരളം

kerala

ETV Bharat / bharat

നിയന്ത്രണ രേഖയിലെ സൈനിക നീക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കരസേനാമേധാവി - General Manoj Mukund Naravane

നിയന്ത്രണ രേഖയിലെ തീവ്രവാദ, നുഴഞ്ഞുകയറ്റ സാഹചര്യങ്ങള്‍ അവലോകനം ചെയ്യാന്‍ കരസേനാ മേധാവി ശ്രീനഗറിൽ എത്തി. നിയന്ത്രണ രേഖയിലെ സൈനിക തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

Army chief  Army news  LoC operations  Army chief to visit Kashmir  LoC  General Manoj Mukund Naravane  തീവ്രവാദ, നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കരസേനാ മേധാവി ശ്രീനഗറിൽ ഉണ്ടെന്നും നിയന്ത്രണ രേഖയിലെ പ്രവർത്തന തയ്യാറെടുപ്പ് അവലോകനം ചെയ്യുമെന്നും സൈനിക വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
നിയന്ത്രണ രേഖയില്‍ കരസേനാ മേധാവി, സൈനിക നീക്കങ്ങള്‍ അവലോകനം ചെയ്യും

By

Published : Apr 15, 2020, 9:19 PM IST

ന്യൂഡൽഹി: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ സന്ദര്‍ശനം നടത്തും. മേഖലയില്‍ നടക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനാണ് സന്ദര്‍ശനം. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാകിസ്ഥാന്‍ സഹായിക്കുന്നതായും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഏപ്രിൽ ഒന്നിന് കേരൻ മേഖലയിൽ നിന്ന് നുഴഞ്ഞുകയറിയ അഞ്ച് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കി. കൊവിഡില്‍ ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് പാകിസ്ഥാൻ സൈന്യം പതിവായി വെടിനിർത്തൽ നിയമലംഘനം നടത്തുന്നത്.

ABOUT THE AUTHOR

...view details