കേരളം

kerala

ETV Bharat / bharat

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; കരസേനാ മേധാവി ശ്രീനഗർ സന്ദർശിക്കുന്നു

നിയന്ത്രണ രേഖ സന്ദർശിക്കുന്ന അദ്ദേഹം സൈനികരുടെ പ്രവർത്തനം അവലോകനം ചെയ്യും

Army chief in Srinagar to review security situation  to visit forward locations  കരസേനാ മേധാവി ശ്രീനഗർ സന്ദർശിക്കുന്നു  പാക്കിസ്ഥാന്‍റെ തുടർച്ചയായുള്ള വെടിനിർത്തൽ കരാർ ലംഘനം  വെടിനിർത്തൽ കരാർ ലംഘനം  പാക്കിസ്ഥാൻ
പാക്കിസ്ഥാന്‍റെ തുടർച്ചയായുള്ള വെടിനിർത്തൽ കരാർ ലംഘനം, കരസേനാ മേധാവി ശ്രീനഗർ സന്ദർശിക്കുന്നു

By

Published : Sep 17, 2020, 7:09 PM IST

ന്യൂഡൽഹി:പാക്കിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ ശ്രീനഗർ സന്ദർശിക്കുന്നു. നിയന്ത്രണ രേഖ സന്ദർശിക്കുന്ന അദ്ദേഹം സൈനികരുടെ പ്രവർത്തന സന്നദ്ധതയാണ് ആദ്യം അവലോകനം ചെയ്യുക.

ശ്രീനഗറിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ചിനാർ കോർപ്സിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ കരസേനാ മേധാവിയെ അറിയിക്കും. ഇന്ത്യയും ചൈനയും ലഡാക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ ഏറ്റുമുട്ടിയിരുന്ന സമയങ്ങളിൽ പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം വർദ്ധിപ്പിച്ചിരുന്നു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരസേനാ മേധാവി ലഡാക്കിലെയും ജമ്മു കശ്മീരിലെയും മുതിർന്ന കമാൻഡർമാരുമായി അതിർത്തിയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യും.

ABOUT THE AUTHOR

...view details