ന്യൂഡൽഹി: കശ്‌മീരിലെ ഹന്ദ്വാരയിൽ തീവ്രവാദി അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് കരസേനാ മേധാവി ജനറൽ എം എം നരവാനെ. ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് ആർമി ഉദ്യോഗസ്ഥർക്കും ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് കരസേനാ മേധാവി ആദരാഞ്ജലി അർപ്പിച്ചത്.
ഹന്ദ്വാരയിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് കരസേനാ മേധാവി - ജനറൽ എം എം നരവാനെ
ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് ആർമി ഉദ്യോഗസ്ഥർക്കും ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥനുമാണ് കരസേനാ മേധാവി ആദരാഞ്ജലി അർപ്പിച്ചത്.
ഹന്ദ്വാരയിൽ തീവ്രവാദി അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് കരസേനാ മേധാവി
രാജ്യ സുരക്ഷക്കായുള്ള ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യമാണിത് കാണിക്കുന്നതെന്നും ജനങ്ങളുടെ സേവനത്തിന് സ്വന്തം ജീവനേക്കാൾ മുൻതൂക്കം കൊടുക്കുന്നവരാണ് മുന്നിൽ നിന്ന് നയിക്കുന്ന കമാൻഡിങ് ഓഫീസർ എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കേണൽ അഷുതോഷ് ശർമ, മേജർ അനുജ് സൂദ്, നായിക് രാകേഷ് കുമാർ, ലാൻസ് നായിക് ദിനേശ് സിങ്,, സബ് ഇൻസ്പെക്ടർ ഷക്കീൽ എന്നിവരെ സേന സല്യൂട്ട് ചെയ്യുന്നുവെന്നും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.