ന്യൂഡൽഹി: കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ച ലേ സന്ദർശിക്കും. കരസേനാ മേധാവികളുടെ സമ്മേളനം അവസാനിച്ചാൽ ചൈനീസ് സൈന്യവുമായുള്ള ചർച്ചകൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ഉന്നത കരസേനാ ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. കമാൻഡർമാരുടെ സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിനായി എല്ലാ കമാൻഡർമാരും ഡൽഹിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കരസേനാ മേധാവി എം. എം. നരവനേ ലേ സന്ദർശിക്കും - കരസേനാ മേധാവി എം. എം. നരവനേ ചൊവ്വാഴ്ച ലേ സന്ദർശിക്കും
സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ഉന്നത കരസേനാ ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു.
എം. എം. നരവനേ
വടക്കൻ മേഖലകളിലെ പ്രവർത്തന സ്ഥിതി അവലോകനം ചെയ്യുന്നതിനായി ജൂൺ 22 മുതൽ 23 വരെ ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് നടക്കുന്നുണ്ട്. അതിർത്തിയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും സൈനികതല ചർച്ചകൾ നടത്തുന്ന സമയത്താണ് കൂടിക്കാഴ്ച.