ന്യൂഡല്‍ഹി:പ്രതിരോധ ബജറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിന് സൈനിക വിഭവങ്ങള്‍ പുനസംഘടിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സൈനിക ശക്തി ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്നതിന് പ്രതിരോധ ബജറ്റ് കാര്യക്ഷമമായി ഉപയോഗിക്കണം. ഇന്‍റഗ്രേറ്റഡ് ഫോര്‍ നാഷണല്‍ സെക്യൂരിറ്റിയില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.
പ്രതിരോധ ബജറ്റ് ഫലപ്രദമായി ഉപയോഗിക്കണമെന്ന് സൈനിക മേധാവി - പ്രതിരോധ ബജറ്റ്
സൈനിക ശക്തി ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്നതിന് പ്രതിരോധ ബജറ്റ് കാര്യക്ഷമമായി ഉപയോഗിക്കണം.

പ്രതിരോധ ബജറ്റ് ഫലപ്രദമായി ഉപയോഗിക്കണമെന്ന് സൈനിക മേധാവി
നമ്മുടെ സമ്പദ്‌വ്യവസ്ഥയും ബജറ്റ് വിഹിതവും ഉപയോഗിച്ച് സൈനിക ശക്തി ത്വരിതപ്പെടുത്തണം. സൈനികരുടെ വസ്ത്രധാരണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിവലിലെ യൂണിഫോമില്‍ പരിമിതികള്‍ ഉണ്ട്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ആശയക്കുഴപ്പങ്ങള്‍ ഏറെയുണ്ട്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുകയെന്നതാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.