ന്യൂഡല്‍ഹി: കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നടത്താനിരുന്ന പത്താൻകോട്ട് സൈനിക കേന്ദ്രത്തിലേക്കുള്ള സന്ദർശനം റദ്ദാക്കി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. തിങ്കളാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തില്‍ ഇന്ത്യൻ സൈന്യത്തിലെ ഒരു കേണലിനും രണ്ട് സൈനികർക്കും ജീവൻ നഷ്‌ടപ്പെട്ടു. ഇന്ത്യക്ക് മാത്രമല്ല, ഇരുഭാഗത്തും മരണങ്ങളുണ്ടായതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു.
കരസേനാ മേധാവിയുടെ പത്താൻകോട്ട് സന്ദര്‍ശനം റദ്ദാക്കി - Army Chief
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്.
കിഴക്കൻ ലഡാക്കിലെയും ഗല്‍വാന്‍ താഴ്‌വരയിലെയും സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെയും ചൈനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യവകുപ്പ് മന്ത്രി എസ്.ജയശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളുടേയും സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 1975ന് ശേഷം ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികരുടെ ജീവൻ നഷ്‌ടപ്പെടുന്നത് ഇതാദ്യമായാണ്.