കേരളം

kerala

ETV Bharat / bharat

പ്രതിരോധമന്ത്രിയെ സന്ദർശിച്ച് എം.എം നരവനെ - എം.എം നരവനെ

കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിലെ സ്ഥിതിഗതികൾ വിശദീകരിക്കാനായിരുന്നു യോഗം

Meeting
Meeting

By

Published : Jun 26, 2020, 9:15 PM IST

ന്യൂഡൽഹി: ലഡാക്ക് സന്ദർശനത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. ലഡാക്കിൽ ദ്വിദിന സന്ദർശനം നടത്തിയ നരവനെ മേഖലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട തർക്കത്തിൽ, ജൂൺ 22ന് ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് ചൈന സൈനികരെയും വാഹനങ്ങളെയും ഗൽവാൻ താഴ്‌വരയിൽ നിന്നും പിറകോട്ട് നീക്കിയിരുന്നു. ജൂൺ 15നുണ്ടായ സാഹചര്യവും സംഘർഷവും ആവർത്തിക്കാതിരിക്കാനാണ് ഇരുപക്ഷവും ചേർന്ന് നടപടി സ്വീകരിച്ചത്. ജൂൺ 22 ന് ഇന്ത്യൻ ആർമിയുടെ ജനറൽ ഹരീന്ദർ സിംഗും തതുല്യ ചുമതലയുള്ള ചൈനീസ് സൈനികനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സമവായമുണ്ടായത്.

ABOUT THE AUTHOR

...view details