കേരളം

kerala

ETV Bharat / bharat

പാക് സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനല്‍കും: വെളുത്തപതാകയുമായി വരണമെന്ന് ഇന്ത്യ - indian army

വെളുത്ത പതാകയുമായി സമീപിക്കാനും അന്ത്യകർമ്മങ്ങൾക്കായി മൃതദേഹങ്ങൾ ഏറ്റെടുക്കാനുമാണ് പാക് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ പാക് സൈന്യം ഈ ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ സൈന്യം

By

Published : Aug 4, 2019, 12:20 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കവെ കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനല്‍കാൻ തയ്യാറാണെന്ന് ഇന്ത്യൻ സൈന്യം. വെളുത്ത പതാകയുമായി സമീപിക്കാനും അന്ത്യകർമ്മങ്ങൾക്കായി മൃതദേഹങ്ങൾ ഏറ്റെടുക്കാനുമാണ് പാക് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ പാക് സൈന്യം ഈ ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ കേരൻ സെക്ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ജൂലായ് 31നാണ് ഇന്ത്യൻ സൈന്യത്തിന്‍റെ വെടിയേറ്റ് അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടത്. പാക് സൈനിക വിഭാഗമായ ബോർഡർ ആക്ഷൻ ടീമിലെ അംഗങ്ങളാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

ABOUT THE AUTHOR

...view details