അസമിൽ വൻ ആയുധ വേട്ട; വെടിയുണ്ടകളും എകെ സീരീസ് റൈഫിളും പിടിച്ചെടുത്തു - പൊലീസ്
പൊലീസ് സംഘം നടത്തിയ പരിശോധനയിൽ എകെ സീരീസ് റൈഫിൾ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തുകയായിരുന്നു.

അസമിൽ വൻ ആയുധ വേട്ട; വെടിയുണ്ടകളും എകെ സീരീസ് റൈഫിളും പിടിച്ചെടുത്തു
ദിസ്‌പൂർ: അസമിൽ വൻ ആയുധ വേട്ട. കൊക്രാജർ ജില്ലയിൽ നിന്ന് റൈഫിളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദുലിഗാവ് വനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ എകെ സീരീസ് റൈഫിൾ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തുകയായിരുന്നു.