ഷില്ലോങ്ങ് : ഇന്ത്യൻ സേനയും തായ്‌ലൻഡ് സേനയും സംയുക്ത പരിശീലനം മേഘാലയയിലെ ഉംറോയില്‍ തിങ്കളാഴ്ച ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത പരിശീലനം ഇരുസേനകൾക്കും നല്‍കുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉംറോയില്‍ നടക്കുന്ന പതിനാലു ദിവസത്തെ പരിശീലന മൈത്രിയില്‍ ഇരുസേനയില്‍ നിന്നും 45 അംഗങ്ങഉാണ് പങ്കെടുക്കുന്നത്.
ഇന്ത്യയും തായ്‌ലൻഡും സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു - തായ്‌ലൻഡ്
2006 മുതല്‍ ഇന്ത്യയും തായ്‌ലൻഡും നടത്തിവരുന്ന വാര്‍ഷിക സൈനിക പരിശീലന പരിപാടിയാണ് പരിശീലന മൈത്രി
സംയുക്തമായ സൈനിക പരിശീലനം ആരംഭിച്ച് ഇന്ത്യയും തായ്‌ലൻഡും
2006 മുതല്‍ ഇന്ത്യയും തായ്‌ലൻഡും നടത്തിവരുന്ന വാര്‍ഷിക സൈനിക പരിശീലന പരിപാടിയാണ് പരിശീലന മൈത്രി. പരിശീലനത്തില്‍ ഇരുസേനകളും തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുമെന്നും, അതിനെപ്പറ്റിയുള്ള ക്ളാസ്സുകളും പരിശീലനങ്ങളുമാണ് നല്‍കുന്നതെന്നും പ്രതിരോധ വക്താവ് വിംഗ് കമാൻഡര്‍ രത്നാകര്‍ സിംഗ് പറഞ്ഞു.