ന്യൂഡൽഹി:കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക്. കർഷകരുമായി കൂടുതൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടെങ്കിലും നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.അതേസമയം, സിങ്കു അതിർത്തിയിൽ വിന്യസിച്ച പൊലീസ് സേനയിലെ രണ്ട് ഡിസിപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് - protest against Centre's farm law
ദേശീയപാതകൾക്ക് പുറമേ രാജ്യവ്യാപകമായി അനിശ്ചിത കാല ട്രെയിൻ തടയൽ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം.
ദേശീയപാതകൾക്ക് പുറമേ രാജ്യവ്യാപകമായി അനിശ്ചിത കാല ട്രെയിൻ തടയൽ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ദേശീയപാതകൾ നാളെ ഉപരോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. ചർച്ചകൾക്ക് തയാറാണെന്ന് ആവർത്തിച്ചെങ്കിലും നേരത്തെ മുന്നോട്ടുവച്ച അഞ്ചിന ഫോർമുല കർഷക സംഘടനകൾ പുന:പരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. അതേസമയം, നിയമങ്ങൾ പൂർണമായി പിൻവലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നും ഉള്ള നിലപാടിലാണ് സർക്കാർ.