ഉത്തര്‍പ്രദേശില്‍ ജ്വല്ലറിയില്‍ നാലംഗ സംഘത്തിന്‍റെ കൊള്ള - ഉത്തര്‍പ്രദേശില്‍ സ്വര്‍ണ്ണകടയില്‍ നാലംഗ സംഘത്തിന്‍റെ കൊള്ള
ഞായറാഴ്‌ച വൈകിട്ടാണ് ബൈക്കിലെത്തിയ നാല് പേര്‍ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്
ഉത്തര്‍പ്രദേശില്‍ സ്വര്‍ണ്ണകടയില്‍ നാലംഗ സംഘത്തിന്‍റെ കൊള്ള
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജ്വല്ലറിയില്‍ പകല്‍ സമയത്ത് നാലംഗ സംഘത്തിന്‍റെ കൊള്ള. ഇരുചക്ര വാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരാണ് 25 കിലോ സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുത്തത്. ഞായറാഴ്‌ച വൈകിട്ടാണ് ബൈക്കിലെത്തിയ നാല് പേര്‍ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മോഷ്‌ടാക്കളെ പിടികൂടാനായില്ല. പൊലീസ് അന്വേഷണം നടത്തിവരികെയാണ്.