അർജന്‍റീന പ്രധാനമന്ത്രി മൗറീസിയോ മക്രി ഇന്ത്യയിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. സാമ്പത്തിക, ആണവ, സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് പ്രധാന ചര്‍ച്ചാ വിഷയം.
അര്‍ജന്‍റീന പ്രധാനമന്ത്രി മൗറീസിയോ മക്രി ഇന്ത്യയിലെത്തി - നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. സാമ്പത്തിക, ആണവ, സാങ്കേതിക, ബഹിരാകാശ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.
മക്രിയെ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി രാജവർധൻ സിംഗ് റാത്തോർ സ്വീകരിച്ചു. ഇന്ത്യയും അർജന്‍റീനയും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്‍റെ 70ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ സന്ദർശനമെന്ന് വിദേശകാര്യ വക്താവ് രവീശ് കുമാർ ട്വീറ്റ് ചെയ്തു.
മക്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച്ച നടത്തും. 19 ന് മുംബൈയും ആഗ്രയും അദ്ദേഹം സന്ദർശിക്കും. 2018 ൽ മോദി ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അർജന്‍റീനയില്‍ സന്ദർശനം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനരവലോകനം ചെയ്യുന്നതിനും സഹകരണം പുതിയ മേഖലകളിലേക്ക് നീട്ടുന്നതിനും മക്രിയുടെ സന്ദര്‍ശനം സഹായിക്കും.