കേരളം

kerala

ETV Bharat / bharat

വെറും കയ്യോടെ ആന്ധ്രയിലെത്താൻ മോദിക്ക് നാണമില്ലേയെന്ന് നായിഡു - പ്രധാനമന്ത്രി

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിൽ സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങളോട് ഉത്തരം പറയാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും നായിഡു.

ചന്ദ്ര ബാബു നായിഡു

By

Published : Mar 1, 2019, 1:20 PM IST

വെറും കയ്യോടെ സംസ്ഥാനത്തെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണമില്ലേയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. വിശാഖപട്ടണത്ത് ഇന്ന് പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗുള്‍പ്പടെ പറഞ്ഞ വാഗ്ദാനങ്ങളും അന്ധ്രാപ്രദേശ് പുനസംഘടനാ നിയമത്തില്‍ പറഞ്ഞ കാര്യങ്ങളും നടപ്പാക്കാതെ വെറും കയ്യോടെ സംസ്ഥാനത്തെത്താൻ നാണമില്ലേ എന്നായിരുന്നു നായിഡുവിന്‍റെ പ്രസ്താവന. രാജ്യത്തെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഇക്കാര്യത്തിൽ വിശദീകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പ്രത്യേക പദവി ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിൽ സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങളോട് ഉത്തരം പറയാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. വ്യക്തിപരമായി 29 പ്രാവശ്യംതാന്‍ ഡൽഹിയിലെത്തി ആവശ്യങ്ങള്‍ അറിയിച്ചിട്ടും ഒന്നും നടന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി താങ്കളിൽ നിന്നുണ്ടായ നീതികേടിലും വഞ്ചനയിലും ചതിയിലും ആന്ധ്രയിലെ ജനങ്ങള്‍ കോപത്തിലാണ്. ആന്ധ്രയുടെ നീതിക്കായുളള പോരാട്ടത്തിൽ രാജ്യം മുഴുവൻ ഒപ്പം നിന്നിട്ടും പ്രധാനമന്ത്രിയിൽ നിന്നോ ബിജെപിയിൽ നിന്നോ അതുണ്ടായില്ലെന്നും നായിഡു ആരോപിച്ചു. മോദിക്കയച്ച കത്തിന്‍റെ പകർപ്പ് മാധ്യമങ്ങള്‍ക്ക് നൽകിയായിരുന്നു നായിഡുവിന്‍റെ വിശദീകരണം. മുതിർന്ന ടിഡിപി നേതാക്കളുടെ യോഗത്തിൽ മോദിയുടെസന്ദർശന ദിവസമായ ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനമായിട്ടുണ്ട്

ABOUT THE AUTHOR

...view details