കേരളം

kerala

ETV Bharat / bharat

ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്ന് ബിജെപി സ്ഥാനാർഥി - Are you from Pakistan

ബല്‍സാമണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ  ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നാണ്  സൊനാലി ഫോഗട്ട് പറഞ്ഞത്

ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്ന് ബിജെപി സ്ഥാനാർഥി

By

Published : Oct 9, 2019, 2:42 AM IST


ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തി ഹരിയാനയിലെ ബിജെപി സ്ഥാനാർഥി സൊനാലി ഫോഗട്ട്. ബല്‍സാമണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നാണ് സൊനാലി ഫോഗട്ട് പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചണത്തിനിടെ ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യമായി അവര്‍ വിളിച്ചു. ജനങ്ങളില്‍ ഭൂരിഭാഗവും ഇതിനോട് പ്രതികരിച്ചിരിച്ചില്ല. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണോ, ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് സൊനാലി പറഞ്ഞു. തുടര്‍ന്നും ജനങ്ങള്‍ പ്രതികരിക്കാതായതോടെ മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നും സൊനാലി പറഞ്ഞു.

ABOUT THE AUTHOR

...view details