അമരാവതി:ആന്ധ്രയിലെ കുർനൂൾ ജില്ലയിൽ പ്രാദേശിക തെലുങ്ക് ദേശം പാർട്ടി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കുർനൂൾ ജില്ലയിലെ ചിന്താലയപ്പള്ളെ ഗ്രാമത്തിൽ നിന്നുള്ള മണ്ടുല സുബ്ബറാവുവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിലുള്ളവരാണെന്നും രാഷ്ട്രീയ മേധാവിത്വത്തിനുവേണ്ടിയാണ് കുറ്റകൃത്യം ചെയ്‌തതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിൽ നിന്ന് വലിച്ചിറക്കിയാണ് ടിഡിപി നേതാവിനെ അക്രമികൾ പകൽ സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്.
ആന്ധ്രയിൽ ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി - Political rivalry
കുർനൂൾ ജില്ലയിലെ ചിന്താലയപ്പള്ളെ ഗ്രാമത്തിൽ നിന്നുള്ള മണ്ടുല സുബ്ബറാവുവാണ് കൊല്ലപ്പെട്ടത്
ആന്ധ്രയിൽ ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ.സി.പി സർക്കാരിന്‍റെ , ടിഡിപി നേതാക്കൾക്കെതിരായ പ്രതികാര ആക്രമണത്തിനെതിരെ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച്ച സംസ്ഥാന നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു . കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പാർട്ടി പ്രവർത്തകരിൽ 13 പേർ കൊല്ലപ്പെടുകയും 650 തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചെയ്‌തുവെന്ന് ടിഡിപി ആരോപിച്ചു.