കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശില്‍ 998 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

നിലവില്‍ 10,043 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

ആന്ധ്രാ പ്രദേശ്‌  കൊവിഡ്‌ 19  COVID-19
ആന്ധ്രാ പ്രദേശില്‍ 998 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jul 5, 2020, 6:03 PM IST

അമരാവതി: ആന്ധ്രാ പ്രദേശില്‍ 998 പേര്‍ക്ക് കൂടി കൊവിഡ് 19‌ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 14 മരണങ്ങളും ഞായറാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഒരു മില്യണ്‍ സാമ്പിളുകള്‍ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്‌ റിപ്പോര്‍ട്ട് ചെയ്‌തത് കുര്‍നൂലില്‍ നിന്നാണ്. 2,451 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 18,697 ആയി. ഇതില്‍ 8,422 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,043 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details