ആന്ധ്രാപ്രദേശിൽ 17 പേർക്ക് കൂടി രോഗ ബാധ - corona virus cases
17 പേരിൽ 14 പേർ ഡല്‍ഹിയിലെ നിസ്സാമുദ്ദീനിൽ നടന്ന ജമാ അത്ത് ചടങ്ങിൽ പങ്കെടുത്തവരാണ്
അമരാവതി: ആന്ധ്രാപ്രദേശിൽ 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 40 ആയി. ഡല്‍ഹിയിലെ നിസ്സാമുദ്ദീനിൽ മാര്‍ച്ച് 13 നും 15നും ഇടയില്‍ നടന്ന ജമാ അത്ത് ചടങ്ങില്‍ പങ്കെടുത്തവരാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 14 പേരും. പ്രകാശം എന്ന ജില്ലയില്‍ എട്ട് പേർക്കും ഗുണ്ടൂരിൽ അഞ്ച് പേർക്കും അനന്തപുരാമിൽ രണ്ട് പേർക്കും കൃഷ്ണ, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിൽ നിന്നായി ഒരാൾക്കുമാണ് രോഗം ബാധിച്ചത്. 164 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 147 ഉം നെഗറ്റീവാണ്.