അമരാവതി: വെങ്കിടേശ്വര ക്ഷേത്രത്തിലെ സ്ഥാവര വസ്‌തുക്കൾ ലേലം ചെയ്യാനുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനം ആന്ധ്രാപ്രദേശ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. ക്ഷേത്രത്തിലെ 50 സ്ഥാവര വസ്‌തുക്കൾ ലേലം ചെയ്യുന്നതിനെതിരെ കടുത്ത എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് സ്വത്ത് സംഭാവന ചെയ്‌ത ഭക്തർക്ക് പുറമെ ബിജെപി, ജനസേന പാർട്ടി, സിപിഐഎം, ടിഡിപി, കോൺഗ്രസ് എന്നിവരുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ ഉത്തരവ്. ഭക്തരോടും മത മേധാവികളോടും കൂടിയാലോചിച്ച ശേഷം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡിലെ ഋഷികേശ് എന്നിവിടങ്ങളിലെ വസ്‌തുവകകൾ ലേലം ചെയ്യുന്നതിൽ പുതിയ തീരുമാനം എടുക്കണമെന്ന് ടിടിഡിക്ക് സർക്കാർ നിർദേശം നൽകി.
വെങ്കിടേശ്വര ക്ഷേത്രത്തിലെ സ്ഥാവര വസ്‌തുക്കളുടെ ലേലം താൽക്കാലികമായി നിർത്തിവെച്ചു - TTD
വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് സ്വത്ത് സംഭാവന ചെയ്‌ത ഭക്തർക്ക് പുറമെ ബിജെപി, ജനസേന പാർട്ടി, സിപിഐഎം, ടിഡിപി, കോൺഗ്രസ് എന്നിവരുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ ഉത്തരവ്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഋഷികേശ് എന്നിവിടങ്ങളിലുള്ള സ്വത്തുക്കൾ ക്ഷേത്രങ്ങളുടെ നിർമാണം, ധർമ്മപ്രചാരം, മറ്റ് മതപരമായ പ്രവർത്തനങ്ങൾ എന്നിവക്കായി ഉപയോഗിക്കാൻ സാധിക്കുമോയെന്ന് സർക്കാർ ടിടിഡിയോട് ആവശ്യപ്പെട്ടു. ഒരു സെന്‍റിനും അഞ്ച് സെന്‍റിനും ഇടയിലുള്ള ചെറിയ വീടുകളും, 10 സെന്‍റിനും ഒരു ഏക്കറിനും താഴെയുള്ള കൃഷിസ്ഥലങ്ങളും ലേലം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സ്ഥാവര വസ്‌തുക്കളില്‍ ഉൾപ്പെടുന്നതായി ടിടിഡി അധ്യക്ഷൻ വൈ.വി സുബ്ബ റെഡ്ഡി അറിയിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് ദേവാലയത്തിലേക്ക് ഭക്തർ സംഭാവന ചെയ്‌ത ഈ സ്വത്തുക്കൾ ടിടിഡിക്ക് പരിപാലിക്കാനാകാത്തതും വരുമാനം ലഭിക്കാത്തതുമാണ്. മൊത്തം 24 കോടിയുടെ വരുമാനം ലേലത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുബ്ബ റെഡ്ഡി പറഞ്ഞു.