കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ - എ ബി വെങ്കിടേശ്വര റാവു

ഐപിഎസ് ഉദ്യോഗസ്ഥൻ എ ബി വെങ്കിടേശ്വര റാവുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ  ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.  അമരാവതി  എ ബി വെങ്കിടേശ്വര റാവു  1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്
ആന്ധ്രാപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

By

Published : Feb 9, 2020, 1:14 PM IST

അമരാവതി: ആന്ധ്രപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥൻ എ ബി വെങ്കിടേശ്വര റാവുവിനെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഡിജിപി ആയിരുന്നപ്പോൾ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്നാരോപിച്ചാണ് സസ്പെൻഷൻ. ഇപ്പോഴത്തെ ഡിജിപി ഫെബ്രുവരി ഏഴിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എ ബി വെങ്കിടേശ്വര റാവുവിനെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നിലം സാവ്‌നി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്പെൻഷൻ കാലയളവിൽ, സര്‍ക്കാര്‍ അനുമതിയില്ലാതെ വിജയവാഡയിൽ നിന്ന് പുറത്തുപോകരുതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എ.ബി വെങ്കിടേശ്വര റാവു. ടി.ഡി.പി ഭരണകാലത്ത് സ്റ്റേറ്റ് ഇന്റലിജൻസ് മേധാവിയായിരുന്നു അദ്ദേഹം. വൈ.എസ്.ആർ.സി.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തിന് മറ്റു ചുമതലകളൊന്നും നല്‍കിയിരുന്നില്ല.

ABOUT THE AUTHOR

...view details