ആന്ധ്രയിലെ വന്‍കിട നിര്‍മാണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യന്‍ പ്രിവ്യു കമ്മിറ്റി - ജുഡീഷ്യന്‍ പ്രിവ്യു കമ്മിറ്റി
സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്തുന്നതിന്‍റെ ഭാഗമായാണ് ജുഡീഷ്യല്‍ പ്രിവ്യു കമ്മിറ്റി
![ആന്ധ്രയിലെ വന്‍കിട നിര്‍മാണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യന്‍ പ്രിവ്യു കമ്മിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4680654-292-4680654-1570450905851.jpg)
ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്):സംസ്ഥാനത്തെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ടെന്‍ഡറുകളില്‍ സുതാര്യത വരുത്തുന്നതിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ രൂപീകരിച്ച ജുഡീഷ്യന്‍ പ്രിവ്യു കമ്മിറ്റിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി തെടപ്പാളിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച് വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്യുകയും, ലോഗോ പുറത്തുവിടുകയും ചെയ്‌തു. നൂറു കോടി രൂപക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്തുന്നതിന്‍റെ ഭാഗമായി വിവരങ്ങള്‍ ജുഡീഷ്യല്‍ തലത്തിലെ പരിശോധനക്ക് വിധേയമാക്കണമെന്ന നിയമം ആഗസ്റ്റ് 24 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ പണം കൃത്യമായി വിനിയോഗിക്കാനും, മികച്ച ഭരണ സംവിധാനമുണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ടാണ് ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.