അമരാവതി (ആന്ധ്രാപ്രദേശ്): സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ആരോഗ്യ സംരക്ഷണ മേഖലക്ക് മുന്‍ഗണന നല്‍കുമെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും നവീകരണം 2022 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നും റെഡ്ഡി പറഞ്ഞു. ലോക കാഴ്ച ദിനത്തില്‍ സാര്‍വത്രിക നേത്ര സംരക്ഷണ പദ്ധതിയായ വൈ.എസ്.ആര്‍. കാന്തി വെലുഗു എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏഴ് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും; ജഗന്‍മോഹന്‍ റെഡ്ഡി - Aarogya Sri health insurance cards
ഒരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ആരോഗ്യ ശ്രീ ആരോഗ്യ ഇന്‍ഷുറന്‍സ്' കാര്‍ഡുകള്‍ ഡിസംബര്‍ 21 മുതല്‍ പൗരന്മാര്‍ക്ക് നല്‍കുമെന്നും 1000 രൂപയില്‍ കൂടുതല്‍ ചിലവ് വരുന്ന എല്ലാ ചികിത്സകളും ആരോഗ്യ ശ്രീയുടെ പരിധിയില്‍ വരുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി.
പിഡുഗുരല്ല, എലുരു പന്ദേരു, പുലിവേന്ദുല, മച്ചിലി പട്ടണം, വിഴിയനഗരം എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കും. ഒരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ 'ആരോഗ്യ ശ്രീ ആരോഗ്യ ഇന്‍ഷുറന്‍സ്' കാര്‍ഡുകള്‍ ഡിസംബര്‍ 21 മുതല്‍ പൗരന്മാര്‍ക്ക് നല്‍കും. 1000 രൂപയില്‍ കൂടുതല്‍ ചിലവ് വരുന്ന എല്ലാ ചികിത്സകളും ആരോഗ്യ ശ്രീയുടെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷാഘാതം, ഡിസ്ട്രോഫി എന്നിവ അനുഭവിക്കുന്നവര്‍ക്ക് 2020 ജനുവരി ഒന്ന് മുതല്‍ പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്ത് 2.12 കോടിയിലധികം ആളുകള്‍ കാഴ്ച വൈകല്യമുള്ളവരാണെന്ന് ജഗന്‍ ചൂണ്ടിക്കാട്ടി. കാന്തി വെലുഗു പദ്ധതിയുടെ പരിധിയില്‍ ഒരോഘട്ടങ്ങളിലായി സൗജന്യമായി നേത്ര സംരക്ഷണം നല്‍കുമെന്നും ആദ്യഘട്ടത്തില്‍ 70 ലക്ഷത്തിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക നേത്രപരിശോധന നടത്തുകയും രണ്ടാം ഘട്ടത്തില്‍ അവര്‍ക്ക് നൂതന ചികിത്സ നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.