ഹൈദരാബാദ്: ട്രാഫിക്ക് ടിക്കറ്റുകളും പാർക്കിങ് ചാർജുകളും നൽകുന്നത് ഒഴിവാക്കാൻ പൊലീസ്, പ്രസ്സ്, ജഡ്ജ്, എംഎൽഎ തുടങ്ങിയ സ്റ്റിക്കറുകൾ ഒട്ടിക്കുന്ന നിരവധിയാളുകൾ ഇന്നത്തെ സമൂഹത്തിലുണ്ട്. എന്നാൽ ഹൈദരാബാദിലെ ഒരു കാറുടമ ചെയ്തത് അൽപം വിചിത്രമായ കാര്യമാണ്. കാറിൽ നമ്പർ പ്ലേറ്റുകൾക്ക് പകരം "എ.പി സി.എം ജഗൻ" എന്ന് എഴുതി വെച്ചിരിക്കുന്നു. നമ്പർ പ്ലേറ്റ് പതിപ്പിക്കേണ്ട മുമ്പിലും പുറകിലും ഇത് പതിപ്പിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ നമ്പർ പതിപ്പിച്ച കാർ കണ്ടെത്തി - ഹൈദരാബാദ്
ടോൾ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ട്രാഫിക് പൊലീസ് പരിശോധനയിൽ നിന്നും ഇളവ് ലഭിക്കാനാണ് താൻ ഇത് ചെയ്തതെന്ന് പ്രതി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ നമ്പർ പതിപ്പിച്ച കാർ കണ്ടെത്തി
ചൊവ്വാഴ്ചകളിൽ സ്ഥിരമായി നടത്താറുള്ള ട്രാഫിക് പൊലീസിന്‍റെ ചെക്കിങ്ങിനിടെ ജെടിമെത്ത്‌ലയിൽ വെച്ചാണ് വാഹനം പൊലീസ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് കിഴക്കൻ ഗോതാവരി ജില്ലയിലെ എം ഹരി രാകേഷാണ് അതി ബുദ്ധി കാട്ടി പൊലീസ് പിടിയിലായത്. ടോൾ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ട്രാഫിക് പൊലീസ് പരിശോധനയിൽ നിന്നും ഇളവ് ലഭിക്കാനാണ് താൻ ഇത് ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ വഞ്ചനാ കുറ്റം ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
Last Updated : Oct 23, 2019, 9:23 AM IST