ഹൈദരാബാദ്:അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. 2019 മെയ് 30ന് മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ജഗൻ മോഹൻ റെഡ്ഡി കോടതിയില്‍ ഹാജരാവുന്നത്. ജനുവരി 10ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെ അടുത്ത സഹായിയും വൈ.എസ്.ആർ കോൺഗ്രസ് രാജ്യസഭാ അംഗവുമായ വി.വിജയ് സായി റെഡ്ഡി എംപിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രി കോടതിയില്‍ ഹാജരാവുന്നത് കണക്കിലെടുത്ത് കോടതിയുടെ പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസ്; ആന്ധ്ര മുഖ്യമന്ത്രി സിബിഐ കോടതിയിൽ ഹാജരായി - ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി
ജഗന്‍ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്
ജഗന്‍ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഈ കേസില്‍ ജഗനെ 2012ല്‍ അറസ്റ്റുചെയ്തിരുന്നു. നിരവധി മുൻ മന്ത്രിമാരും കേസിൽ പ്രതികളാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വ്യക്തിപരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഗന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് അദ്ദേഹത്തിന്‍റെ അപേക്ഷ കോടതി നിരസിക്കുകയും എല്ലാ വെള്ളിയാഴ്ചയും വിചാരണക്ക് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു.