വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്‍ററിന് അനുവദിച്ച ഭൂമി റദ്ദാക്കി - കൺവെൻഷൻ സെന്‍ററിന്
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ചട്ടങ്ങളുടെ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു
അമരാവതി:ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്‍റർ തുടങ്ങാനായി 13.83 ഏക്കർ ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുളള മുൻ സർക്കാരിന്‍റെ തീരുമാനം ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗമാണ് റദ്ദാക്കിയത്. ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുളള ഭൂമി 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലൈയിൽ ലുലു ഗ്രൂപ്പിന് നൽകിയത്. ഭരണകക്ഷിയായ വൈഎസ് ആർ കോൺഗ്രസ് അന്ന് ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ചട്ടങ്ങളുടെ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്പേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്‍റെ ബന്ധുവിന്‍റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.