കേരളം

kerala

ETV Bharat / bharat

ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു മരിച്ചവരുടെ എണ്ണം 12 ആയി - ബോട്ട് മറിഞ്ഞുമരിച്ചവരുടെ

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

By

Published : Sep 16, 2019, 10:47 AM IST

Updated : Sep 16, 2019, 11:51 AM IST

അമരാവതി: ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 12 ആയി. ഒമ്പത് ജീവനക്കാരടക്കം 70 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്. 26 പേരെ രക്ഷിച്ചു. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷേത്രത്തിൽ നിന്ന് നദീമധ്യത്തെ വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടലുവിലേക്ക്‌ പോവുകയായിരുന്ന സ്വകാര്യബോട്ടാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്‌ച ഉച്ചയ്ക്കായിരുന്നു സംഭവം. ബോട്ട് കൂറ്റൻ പാറയിലിടിച്ചതാണ് അപകടകാരണം. ദിവസങ്ങളായി പെയ്യുന്ന മഴയെ തുടര്‍ന്ന് നദിയില്‍ ജലനിരപ്പുയര്‍ന്നതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട്‌ സംഘങ്ങളും പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപകടത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളിലധികം പേരും ഹൈദരാബാദ്, വാറങ്കല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ബോട്ടുമറിഞ്ഞതിനെ കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി വൈ എസ്‌ ജഗൻ മോഹൻ റെഡ്ഡി ജില്ലാ കലക്ടര്‍ മുരളീധര്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടു. അപകടത്തെതുടര്‍ന്ന് എല്ലാ ബോട്ടുകളോടും സര്‍വീസ് നിര്‍ത്തിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Last Updated : Sep 16, 2019, 11:51 AM IST

ABOUT THE AUTHOR

...view details