കേരളം

kerala

ETV Bharat / bharat

പത്താം ദിവസവും 10,000 കടന്ന് ആന്ധ്രയിലെ കൊവിഡ് കേസുകൾ

ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,76,506 ആയി ഉയർന്നു

AP COVID-19 കൊവിഡ് 19 കൊറോണ
പത്താം ദിവസവും 10,000 കടന്ന് ആന്ധ്രയിലെ കൊവിഡ് കേസുകൾ

By

Published : Sep 4, 2020, 9:20 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 10,776 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ പത്താം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ 10,000 കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,76,506 ആയി ഉയർന്നു. ഇതിൽ 1,04,867 കേസുകൾ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തതാണ്. അതേസമയം 12, 334 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 1,02,067 പേർ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details