പാറ്റ്ന:ഇന്ത്യയെ വിഭജിക്കുമെന്ന് പറയുന്നവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജയിലില്‍ അടക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹ നിയമം പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിന് എതിരെയാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷായുടെ പരാമര്‍ശം. കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് ബിജെപി ഉറപ്പ് നല്‍കുമ്പോള്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമം പിന്‍വലിക്കാമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. രാഹുലിനും ലാലുവിനും റാബ്രി ദേവിക്കും എന്തും പറയാം. പക്ഷേ മാതൃരാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് പറയുന്നവരെ മോദി സര്‍ക്കാര്‍ ജയിലിലടക്കുമെന്ന് ഷാ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെ വിഭജിക്കുമെന്ന് പറയുന്നവരെ ജയിലിലടക്കും: അമിത് ഷാ - congress
അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹ നിയമം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു
അമിത് ഷാ ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍
ജമ്മു കാശ്മീരിലടക്കം പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പുന:പരിശോധിക്കുമെന്നും രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കിയിരുന്നു.