പട്ന:ലോക് ജനശക്തിപാര്‍ട്ടി (എല്‍.ജെ.പി) നേതാവ് ചിരാഗ് പാസ്വാനെ വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. എന്‍.ഡി.എയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ജെ.പിയുമായി എന്‍.ഡി.എക്ക് യാതൊരു ബന്ധവുമില്ല. എന്‍.ഡി.എയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരത്തിലെത്തുമെന്നും താക്കൂര്‍ പറഞ്ഞു.
എന്‍.ഡി.എയുടെ ഭാഗമല്ല എല്‍.ജെ.പി : അനുരാഗ് താക്കൂര്‍ - അനുരാഗ് താക്കൂര്‍
എന്‍.ഡി.എയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരത്തിലെത്തുമെന്നും താക്കൂര്‍ പറഞ്ഞു.
![എന്‍.ഡി.എയുടെ ഭാഗമല്ല എല്‍.ജെ.പി : അനുരാഗ് താക്കൂര്‍ Union Minister Anurag Thakur Nobody trusts Chirag, NDA has nothing to do with LJP: Anurag Thakur NDA chief minister will be Nitish Kumar. Bihar election 2020 ബിഹാര്‍ തെരഞ്ഞെടുപ്പ് 2020 എല്‍.ജെ.പി എന്‍.ഡി.എ അനുരാഗ് താക്കൂര്‍ ചിരാഗ് പാസ്വാന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9328426-98-9328426-1603792374104.jpg)
ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിനി യാദവിനേയും വിശ്വസിക്കാന്‍ കഴിയില്ല. സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയവരാണ് തേജസ്വിനി. ജാതിരാഷ്ട്രീയത്തിന്‍റെ പേരില്‍ വോട്ട് പിടിക്കുന്നവര്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കരുതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് തേജസ്വി സൂര്യ കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാന് അനുകൂലമായി സംസാരിച്ചിരുന്നു. അദ്ദേഹം ഉര്‍ജ്ജസ്വലനായ നേതാവാണ് എന്നായിരുന്നു പ്രസ്താവന. പാര്‍ലമെന്‍റില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന യുവ നേതാവായാണ് ചിരാഗ് പാസ്വാനെ അദ്ദേഹം അവതരിപ്പിച്ചത്.