കേരളം

kerala

ETV Bharat / bharat

അനുരാഗ് ശ്രീവാസ്തവ വിദേശകാര്യ വക്താവായി ചുമതലയേറ്റു - അനുരാഗ് ശ്രീവാസ്തവ

എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്‍റ് എന്നിവയിൽ ബിരുദം നേടിയ ശ്രീവാസ്തവ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് കോര്‍പ്പറേറ്റ് മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

MEA spokesperson  Anurag Srivastava  Raveesh Kumar  Anurag Srivastava new MEA spokesperson  അനുരാഗ് ശ്രീവാസ്തവ വിദേശകാര്യ വക്താവായി ചുമതലയേറ്റു  അനുരാഗ് ശ്രീവാസ്തവ  വിദേശകാര്യ വക്താവ്
അനുരാഗ് ശ്രീവാസ്തവ

By

Published : Apr 6, 2020, 5:02 PM IST

ന്യൂഡൽഹി: നയതന്ത്രജ്ഞൻ അനുരാഗ് ശ്രീവാസ്തവ വിദേശകാര്യ വക്താവായി ചുമതലയേറ്റു. എത്യോപ്യ-ആഫ്രിക്കന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു അനുരാഗ് ശ്രീവാസ്തവ. 1999 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ശ്രീവാസ്തവ.

എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്‍റ് എന്നിവയില്‍ ബിരുദം നേടിയ ശ്രീവാസ്തവ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് കോര്‍പ്പറേറ്റ് മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details