കേരളം

kerala

ETV Bharat / bharat

നരേന്ദ്രമോദിയെ അർബൻ നാസിയെന്ന് വിശേഷിപ്പിച്ച് അനുരാഗ് കശ്യപ് - സിഎഎ

ഒരു വലിയ ദുരന്തമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കിയതെന്ന് അറിയാമെങ്കിലും അത് അംഗീകരിക്കാൻ മോദി തയ്യാറല്ലെന്നും അഹങ്കാരിയായ ഒരാളുടെ ഭാഷയാണ് മോദിയുടേതെന്നും അനുരാഗ് കശ്യപ്

Anurag Kashyap calls PM Modi 'Urban Nazi'  Anurag Kashyap on PM's CAB decision  Anurag Kashyap on PM  Anurag Kashyap latest news  അർബൻ നാസി വാർത്ത  അനുരാഗ് കശ്യപ് വാർത്ത  നരേന്ദ്ര മോദി  സിഎഎ  പൗരത്വ നിയമ ഭേദഗതി
മോദി അർബൻ നാസിയെന്ന് അനുരാഗ് കശ്യപ്

By

Published : Dec 23, 2019, 6:23 PM IST

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ 'അർബൻ നാസി'യെന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിൻ്റെ പ്രതികരണം. 'തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മോദിയുടെ രാംലീല മൈതാനിയിലെ പ്രസംഗം' എന്ന അടിക്കുറിപ്പോടെ പ്രസംഗത്തിന്‍റെ ട്വീറ്റ് അനുരാഗ് കശ്യപ് റീ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അലോസരപ്പെടുത്തുന്നതാണ്. എൻആർസി ആസൂത്രണം ചെയ്തിട്ടില്ലെന്ന മോദിയുടെ പ്രസ്താവന അമിത് ഷായുടെ പ്രസ്താവനക്ക് ഘടക വിരുദ്ധമാണ്. തടങ്കൽ പാളയങ്ങൾ ഇല്ലെന്ന പ്രസാതാവന തെറ്റാണെന്നും ഒരു വ്യക്തിക്ക് എങ്ങനെ ഇത്രയും കളവ് പറയാൻ കഴിയുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആരാണ് എന്നെ വെറുക്കുന്നതെന്ന് എനിക്കറിയാമെന്നും എന്നെ വെറുക്കുക എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും പക്ഷേ ജർമ്മനിയെ വെറുക്കരുത് എന്ന പരിഹാസ്യമായ അഡോൾഫ് ഹിറ്റ്ലറുടെ വീഡിയോയും എന്നെ വെറുക്കുക, പക്ഷേ ഇന്ത്യയെ വെറുക്കരുത് -നമ്മുടെ പ്രധാന മന്ത്രി # അർബാൻ നാസി എന്ന ക്യാപ്ഷനോട് കൂടിയാണ് അനുരാഗ് കശ്യപ് വീഡിയോ ട്വീറ്റ് ചെയ്തത്.

അടിയന്തരാവസ്ഥക്ക് ഇന്ത്യ വീണ്ടും സാക്ഷ്യം വഹിക്കുകയാണെന്ന് സിനിമാ നിർമ്മാതാവ് കൂടിയായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുകയാണ്.

ABOUT THE AUTHOR

...view details