നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെ എന്‍ഡിഎയില്‍ കലഹം രൂക്ഷമാകുന്നു.ഉത്തര്‍പ്രദേശിലെബിജെപി സഖ്യകക്ഷി അപ്നാദള്‍ എന്‍ഡിഎ വിട്ടു.ബിജെപി അര്‍ഹമായ പരിഗണനനല്‍കുന്നില്ലെന്ന് ആരോപിച്ചാണ്അപ്നാദള്‍മുന്നണി വിട്ടത്. ഉത്തര്‍പ്രദേശില്‍ നേരിടുന്ന അവഗണനബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും കാര്യമായി ഇടപെടല്‍ നടത്തിയില്ലെന്നും അപ്നാദള്‍ നേതൃത്വം ആരോപിക്കുന്നു. അപ്നാദള്‍ നേതാവും മോദി മന്ത്രിസഭയിലെ അംഗവുമായ അനുപ്രിയ പട്ടേലാണ് എന്‍ഡിഎ വിട്ട കാര്യം വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചത്.
എന്‍ഡിഎയില്‍ കലഹം; അപ്നാദള്‍ മുന്നണി വിട്ടു - അപ്നാദള്‍
യുപിയില്‍ ബിഎസ്പി എസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി അപ്നാദള്‍ രംഗത്തെത്തിയിരുന്നു. ബിജെപി തോല്‍വികളില്‍ നിന്നു പഠിക്കണമെന്നായിരുന്നു അപ്നാദളിന്‍റെ വിമര്‍ശനം.
![എന്‍ഡിഎയില്‍ കലഹം; അപ്നാദള്‍ മുന്നണി വിട്ടു](https://etvbharatimages.akamaized.net/etvbharat/images/768-512-2515014-230-6423cb5f-de08-40bc-8597-3a490dc6a986.jpg)
യുപിയില്‍ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി അനുപ്രിയ രംഗത്തെത്തിയിരുന്നു. ബിജെപി തോല്‍വികളില്‍ നിന്നും പഠിക്കണമെന്നായിരുന്നു അപ്നാദളിന്‍റെ വിമര്‍ശനം.അനുപ്രിയയുടെ ഭര്‍ത്താവ് ആശിഷ് പട്ടേലാണ് അപ്നാദളിനെ നയിക്കുന്നത്. പരസ്പര ബഹുമാനമില്ലാതെ ബന്ധം തുടരാന്‍ കഴിയില്ലെന്ന് ആശിഷും വ്യക്തമാക്കിയിരുന്നു.പാര്‍ട്ടിക്ക് ഒമ്പത് എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട്. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും അപ്നാദള്‍ അധ്യക്ഷന്‍ ആശിഷ് പട്ടേല്‍ വ്യക്തമാക്കി.2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്നാദള്‍ ബിജെപി സഖ്യത്തിന് മിര്‍സാപൂര്‍, പ്രതാപ്ഘര്‍ എന്നിവിടങ്ങളില്‍ സീറ്റ് ലഭിച്ചിരുന്നു.