ന്യൂഡൽഹി: ദരിദ്രരെ അവഗണിക്കുന്ന സർക്കാർ കൊവിഡ് പ്രതിസന്ധി ഉപയോഗിച്ച് ലാഭമുണ്ടാക്കുകയാണന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിൽ എത്തിക്കാൻ അനുവദിച്ച ശ്രമിക് ട്രെയിൻ സർവീസുകൾ വഴി 428 കോടി വരുമാനമാണ് കേന്ദ്രസർക്കാർ നേടിയത് എന്ന വാർത്ത ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചു. രോഗവ്യാപനം കൂടുന്നു, ജനങ്ങൾ അപകടത്തിലാണ്. എന്നാൽ സർക്കാർ ഒരു ദുരന്തത്തെ ലാഭമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ദരിദ്രരെ അവഗണിക്കുന്ന സർക്കാർ കൊവിഡ് പ്രതിസന്ധി ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നു: രാഹുൽ ഗാന്ധി - ശ്രമിക് ട്രെയിൻ
രോഗവ്യാപനം കൂടുന്നു, ജനങ്ങൾ അപകടത്തിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഒരു ദുരന്തത്തെ ലാഭമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
മേഘങ്ങളുടെ സാന്നിധ്യം ശത്രുക്കളുടെ റഡാറുകളിൽ നിന്ന് രക്ഷപ്പെടാൻ വ്യോമസേനയെ സഹായിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ശ്രമിക് ട്രെയിൻ സർവീസുകൾക്കായി സർക്കാർ 2,142 കോടി ചെലവഴിച്ചതായി കണക്കുകൾ പുറത്തുവന്നിരുന്നു. സാമൂഹിക പ്രവർത്തകൻ അജയ് ബോസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരം ജൂൺ 29 വരെ 4,615 ട്രെയിനുകളിൽ ഭൂരിഭാഗവും സർവീസ് നടത്തിയപ്പോൾ 428 കോടി രൂപയാണ് റെയിൽവെ നേടിയത്. ഈ മാസം 13 ട്രെയിനുകൾ കൂടി സർവീസ് നടത്തിയതോടെ ഒരു കോടി കൂടി വരുമാനം ലഭിച്ചു.