പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; പ്രശസ്‌ത നാടക കലാകാരൻ ദീപക് കബീറിന് ജാമ്യം - പ്രശസ്‌ത നാടക കലാകാരൻ ദീപക് കബീറിന് ജാമ്യം
50,000 രൂപ ദീപക് കോടതിയിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ലഖ്‌നൗ: ലഖ്‌നൗവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡിസംബർ 19 ന് നടന്ന പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്‌ത തിയറ്റർ ആർട്ടിസ്റ്റ് ദീപക് കബീറിന് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ ജില്ലാ ജഡ്‌ജി എസ് എസ് പാണ്ഡെ അധ്യക്ഷനായ ബഞ്ചാണ് ദീപക്കിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ ദീപക് കോടതിയിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആക്രമത്തിൽ ദീപക്കിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും തുടക്കത്തിൽ സമർപ്പിച്ച എഫ്‌ഐആറിൽ അദ്ദേഹത്തിന്‍റെ പേര് പരാമർശിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ദീപക്കിനൊപ്പം കൂട്ടുപ്രതിയായ കോൺഗ്രസ് പ്രവർത്തകൻ സദാഫ് ജാഫറിനും കോടതി ജാമ്യം അനുവദിച്ചു.