ചെന്നൈ:പൗരത്വ ഭേദഗതി നിയമ പ്രതിഷേധ വേദി വിവാഹ വേദിയാക്കി മാറ്റിയിരിക്കുകയാണ് തമിഴ്നാട്ടിലെ ദമ്പതികൾ. കോയമ്പത്തൂരിനടുത്ത് ആതുപാലത്താണ് പ്രതിഷേധ വേദിയിൽ രേഷ്മയും അബ്ദുൽകലാമും തങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വിവാഹത്തിന് സാക്ഷികളായത്.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വിവാഹപ്പന്തലാക്കി നവ ദമ്പതികൾ - പ്രതിഷേധ വേദിയിൽ വിവാഹിതരായി.
കോയമ്പത്തൂരിനടുത്ത് ആതുപാലത്താണ് പ്രതിഷേധ വേദിയിൽ രേഷ്മയും അബ്ദുൽകലാമും വിവാഹിതരായത്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സ്ഥലം വിവാഹപ്പന്തലാക്കി നവ ദമ്പതികൾ
മതപുരോഹിതന്‍റെ നേതൃത്വത്തിൽ നടന്ന വിവാഹത്തിന് ശേഷം പൗരത്വ ഭേദഗതിക്കെതിരായ മുദ്രാവാക്യവും വേദിയിൽ നവ വധൂവരന്മാർ മുഴക്കി. ഇവരുടെ കുടുംബാഗങ്ങളും വേദിയിൽ എത്തി ആശംസകൾ അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗത്തും വിവാഹങ്ങൾ ഇത്തരത്തിൽ പ്രതിഷേധ പ്രകടനം ആകാറുണ്ട്.