ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മീററ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞ് യു.പി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി മീററ്റിലെത്തിയതായിരുന്നു ഇരുവരും. മീററ്റിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരേയും തടഞ്ഞത്.
മീററ്റില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് തടഞ്ഞു - മീററ്റ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ മീററ്റിൽ എത്തിയതായിരുന്നു ഇരുവരും
മീററ്റില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് തടഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മീററ്റില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി കലാപകാരികള്‍ പൊലീസ് ഔട്ട്പോസ്റ്റിന് തീയിടുകയും ചെയ്തിരുന്നു. ആക്രമത്തിന് നേതൃത്വം നൽകിയവരെ പിടികൂടാൻ കലാപകാരികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ ഉത്തർപ്രദേശ് പൊലീസ് തിങ്കളാഴ്ച പുറത്തിറക്കി.