ഹൈദരാബാദ്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദിൽ പ്രതിഷേധം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംയ്യത്തുല്‍ ഉലമാ ഹിന്ദ് എന്നിവര്‍ മറ്റു സഘടനകളുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം മുസ്ലിം പള്ളികളുടെ മുന്നിൽ നിന്നാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. വിവാദമായ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പല സ്ഥലങ്ങളിലും റാലി സംഘടിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധം - ഹൈദരാബാദിൽ വൻ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തിനും രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കും എതിരാണ്, രാജ്യത്തിന് വേണ്ടത് ക്രമസമാധാനമാണ് പൗരത്വനിയമമല്ല, ഞങ്ങൾ പൗരത്വ നിയമത്തിന് എതിരാണ് എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡാണ് പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നത്.
മെഹ്ദിപട്ടണത്തിലെ അസീസിയ മസ്‌ജിദിന് സമീപം സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിഷേധം നടത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം, നിയമം ജനാധിപത്യത്തിനും രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കും എതിരാണ്, രാജ്യത്തിന് വേണ്ടത് ക്രമസമാധാനമാണ് പൗരത്വനിയമമല്ല, ഞങ്ങൾ പൗരത്വ നിയമത്തിന് എതിരാണ് എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡാണ് പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നത്. മെഹ്ദിപട്ടണം, സൈദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ പ്രതിഷേധങ്ങൾ നടന്നത്.
നിയമം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദ് സംഘടന ഹൈദരാബാദ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിശബ്‌ദ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരമൊരു നിയമനിർമാണത്തിലൂടെ രാജ്യത്തിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തങ്ങളുടെ സംഘടന ഇതിനെ എതിർക്കുന്നുവെന്നും തെലങ്കാന, ആന്ധ്രാപ്രദേശ് ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദ് അദ്ധ്യക്ഷന്‍ ഹാഫിസ് പീർ ഷബ്ബീർ അഹമ്മദ് പറഞ്ഞു.