പൗരത്വഭേദഗതി നിയമ പ്രതിഷേധം; മുഖ്യ പ്രതിക്ക് ജാമ്യം - സീമാപുരി അക്രമം; മുഖ്യപ്രതിക്ക് ജാമ്യം
പ്രതിഷേധത്തിനിടെ റയിസ് അഹമ്മദ് പെട്രോൾ ബോംബ് എറിഞ്ഞതായി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു
![പൗരത്വഭേദഗതി നിയമ പ്രതിഷേധം; മുഖ്യ പ്രതിക്ക് ജാമ്യം CAA protest petrol bombs section 307 Indian Penal Code Seemapuri violence Rais Ahmed സീമാപുരി അക്രമം; മുഖ്യപ്രതിക്ക് ജാമ്യം Anti-CAA protests: Delhi court grants bail to accused in Seemapuri violence case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5742903-thumbnail-3x2-bail.jpg)
ന്യൂഡൽഹി: സീമാപുരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് റയിസ് അഹമ്മദിന് അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജീവ് കുമാർ മൽഹോത്ര ജാമ്യം നൽകിയത്. പ്രതിഷേധത്തിനിടെ അഹമ്മദ് പെട്രോൾ ബോംബ് എറിഞ്ഞതായി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ അഹമ്മദിനെ വ്യാജമായി പ്രതിചേർത്തതാണെന്ന് അഹമ്മദിന്‍റെ അഭിഭാഷകൻ സാക്കിർ റാസ പറഞ്ഞു. ഡിസംബർ 20ന് സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഓൾഡ് ഡൽഹി, സീമാപുരി എന്നിവിടങ്ങളിലെ ദര്യഗഞ്ചിൽ നിന്ന് കല്ലെറിയലും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പതിന്നാല് പേരെ അറസ്റ്റ് ചെയ്തു.